Connect with us

National

സര്‍ക്കാര്‍ ധര്‍മസ്ഥാപനമല്ല: രാഷ്ട്രപതി

Published

|

Last Updated

pranab mukharjee

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ധര്‍മസ്ഥാപനമല്ലെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. 65ാമത് റിപ്പബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യയെ മുഴുവന്‍ പ്രതിനിധീകരിക്കണമെന്ന് അവകാശപ്പെടുന്ന വിപ്ലവകാരിക്ക് ഒരു സര്‍ക്കാറിന് പകരം നില്‍ക്കാനാകില്ലെന്നും ആം ആദ്മി പാര്‍ട്ടിയെ പരരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രപതി പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പില്‍ സുസ്ഥിരമായ സര്‍ക്കാറിനെയാണ് ജനം തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം വിള്ളലേറ്റ സര്‍ക്കാര്‍ അധികാരത്തിലേറുന്നത് വന്‍ദുരന്തമായിരിക്കും. ക്ഷണിക അവസരവാദികള്‍ക്ക് അഭയം നല്‍കല്‍ മാത്രമായിരിക്കും ഇതിന്റെ ഫലം. തിരഞ്ഞെടുപ്പ് വ്യാമോഹം നല്‍കി വിലസാന്‍ ആര്‍ക്കും ലൈസന്‍സ് നല്‍കുന്നില്ല. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കരുത്. താനൊരു ദോഷ ദര്‍ശിയല്ലെന്നും സ്വയം തിരുത്താനുള്ള വിസ്മയകരമായ കഴിവ് ജനാധിപത്യത്തിനുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

അഴിമതി ജനാധിപത്യത്തെ കരണ്ടുതിന്നുന്ന അര്‍ബുദമാണെന്നും അതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Latest