Connect with us

Malappuram

സി സോണ്‍ കലോത്സവത്തിന് നാളെ അരങ്ങുണരും

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് കെണ്ടോട്ടി ഇ എം ഇ എ കോളജില്‍ നാളെ തുടക്കം.
വൈകുന്നേരം മൂന്ന് മണിക്ക് കൊണ്ടോട്ടി തുറക്കലില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ജില്ലയിലെ വിവിധ കലാലയ, വിദ്യാലയ, സന്നദ്ധ സംഘടന കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാരൂപങ്ങള്‍ അരങ്ങേറും. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ നടക്കുന്ന സ്റ്റേജിതര മത്സരങ്ങള്‍ വെള്ളിഴായ്ച രാവിലെ ഒന്‍പത് മണിക്ക് പ്രമുഖ ആര്‍ടിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും. ഫെബ്രുവരി 2, 3 , 4 തീയതികളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ പി കെ ബഷീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, കെ എന്‍.എ ഖാദര്‍ എം.എല്‍.എ, കാലികറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ,സെനറ്റ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക ,സാംസ്‌കാരിക, പ്രതിനിധികള്‍ പങ്കെടുക്കും. മലപ്പുറം ജില്ലയിലെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വരുന്ന നൂറില്‍പരം സ്ഥാപനങ്ങളില്‍ നിന്നായി അയ്യായിരത്തോളം യുവ പ്രതിഭകള്‍ അഞ്ച് ദിനരാത്രങ്ങളില്‍ നാലു വേദികളില്‍ നൂറ്റിയഞ്ച് ഇനങ്ങളിലായി സര്‍ഗ വസന്തത്തിന്റെ പുതു ഭാവങ്ങളാല്‍ സമ്പന്നമാക്കും. വാര്‍ത്താ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ എം എം ജൗഹര്‍, കോളേജ് പ്രിന്‍സിപ്പള്‍ മുഹമ്മദ് റഫീഖ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി വി ഫാഹിം അഹമ്മദ്, പി എം സാദിഖ് എന്നിവര്‍ പങ്കെടുത്തു.

 

Latest