Connect with us

International

ആയുധക്കടത്ത്: ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന് വധശിക്ഷ

Published

|

Last Updated

ധാക്ക: ഇന്ത്യയിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആയുധം കടത്തിയ കേസില്‍ ബംഗ്ലാദേശിലെ ജമാഅത്ത് നേതാവടക്കം 14പേര്‍ക്ക് വധശിക്ഷ. വിഘടനവാദ സംഘടനയായ ഉള്‍ഫക്ക് ആയുധങ്ങളെത്തിച്ച കേസിലാണ് ജമാഅത്ത് നേതാവും മുന്‍ മന്ത്രിയുമായ മാതി ഉര്‍റഹ്മാന്‍ നിസാമിയടക്കമുള്ളവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.

2004 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മല്‍സ്യബന്ധന ബോട്ടുകളില്‍ കടത്താന്‍ ശ്രമിച്ച നാലായിരത്തോളം തോക്കുകള്‍, റോക്കറ്റുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തുടങ്ങിയവയാണ് പിടികൂടിയത്. ഇത് വിഘടന വാദികളായ ഉള്‍ഫക്ക് വേണ്ടി കടത്തിയതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഹ്മാന്‍ നിസാമി അടക്കമുള്ളവരുടെ പങ്ക് വ്യക്തമായത്.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ബംഗ്ലാദേശ് ജമാഅത്ത് നേതൃത്വം പ്രതികരിച്ചു.

---- facebook comment plugin here -----

Latest