Connect with us

National

കടല്‍ക്കൊലക്കേസില്‍ ഇറ്റലി നിലപാട് കടുപ്പിക്കുന്നു

Published

|

Last Updated

റോം: കടല്‍ക്കൊലക്കേസില്‍ കടുത്ത നിലപാടുമായി ഇറ്റലി മുന്നോട്ട്. നാവികരുടെ വിചാരണ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് നിഷേധാത്മകമാണെന്നും നാവികര്‍ക്ക് വധശിക്ഷ നല്‍കുന്നത് യുദ്ധസമാനമാണെന്നും ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജ് നെപ്പോളിറ്റാനോ പറഞ്ഞു.

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്ന ഇന്ത്യ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. രാജ്യാന്തര വേദികളില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറീനുകളെ ഇന്ത്യ മാന്യമായി നാട്ടിലെത്തിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റയും പറഞ്ഞു.

കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതി കേസ് ഈ മാസം 25 വരെ നീട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറ്റലി നിലപാട് കടുപ്പിച്ചത്.