Connect with us

National

മൂന്നാം മുന്നണി: ചര്‍ച്ചകള്‍ വീണ്ടും സജീവം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മൂന്നാം മുന്നണിക്കായി വീണ്ടും നീക്കങ്ങള്‍ സജീവമായി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെയും നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപവത്കരണത്തിന് ശ്രമം നടക്കുന്നത്. മൂന്നാം മുന്നണി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫെബ്രുവരി അഞ്ചിന് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ഡല്‍ഹിയില്‍ ചേരുമെന്ന് നിതീഷ്‌കുമാര്‍ പാറ്റ്‌നയില്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 14 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്നും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി ശ്രമങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബി ജെ പിയും കോണ്‍ഗ്രസുമായിരിക്കും മൂന്നാം മുന്നണിയുടെ ശത്രുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.