Connect with us

Eranakulam

കെ എസ് ആര്‍ ടി സി ഇരുചക്ര വാഹനങ്ങളിലിടിച്ച് മൂന്ന് മരണം

Published

|

Last Updated

കൊച്ചി: കെ എസ് ആര്‍ ടി സി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊച്ചി – മധുര ദേശീയ പാതയില്‍ തിരുവാളങ്കുളത്തിനടുത്ത് ശാസ്താമുകളിലാണ് സംഭവം. കൊച്ചി ഗാന്ധിനഗര്‍ എംഎജി 242ല്‍ ക്ലീറ്റസിന്റെ ഭാര്യ ഡോളി (48), പാലക്കാട് പട്ടാമ്പി വനിയംപറമ്പത്ത് നാരായണന്‍ നായരുടെ മകന്‍ അനില്‍ കുമാര്‍ (41), വയനാട് അമ്പലവയല്‍ വടവുംചാല്‍ മണ്ണാംപറമ്പില്‍ ഡേവിഡിന്റെ മകന്‍ ബൈജു (30) എന്നിവരാണ് മരിച്ചത്. ക്ലീറ്റസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് ഒരു സ്‌കൂട്ടറിലും മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കുറ്റികളിലും മരത്തിലമിടിച്ച് നിന്നതിനാല്‍ തൊട്ടടുത്ത കൊക്കയിലേക്ക് മറയാതെ ബസ് രക്ഷപ്പെട്ടു. ക്ലീറ്റസും ഡോളിയും സ്‌കൂട്ടറിലും അനില്‍ കുമാര്‍ ബൈക്കിലുമായിരുന്നു യാത്രചെയ്തിരുന്നത്.

---- facebook comment plugin here -----

Latest