Connect with us

Kerala

ആലുവയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 300 പവന്‍ കവര്‍ന്നു

Published

|

Last Updated

ആലുവ: ആലുവയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 300 പവന്റെ ആഭരണങ്ങളും രണ്ട് ലക്ഷം രൂപ വീതം വില വരുന്ന രണ്ട് റോളക്‌സ് വാച്ചുകളും രണ്ട് എല്‍ ഇ ഡി ടി വികളുമാണ് കവര്‍ന്നത്. ആലുവ സ്വദേശി ഹൈദ്രോസ് ഇബ്‌റാഹീമിന്റെ വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആഭരണങ്ങള്‍ ലോക്കര്‍ സഹിതമാണ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.