Connect with us

Ongoing News

ബി എസ് എന്‍ എല്ലിനെ ചൈനീസ് കമ്പനി ഹാക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനീസ് ടെലികോം കമ്പനി ഹ്യുവായ് ബി എസ് എന്‍ എല്‍ നെറ്റ്‌വര്‍ക് ഹാക്ക് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റിനെ അറിയിച്ചു. വിഷയം അന്വേഷിക്കാന്‍ മന്ത്രിതല സമിതിയെ നിയമിച്ചതായും ഐ ടി സഹമന്ത്രി കില്ലി കൃപറാണി അറിയിച്ചു.
ആന്ധ്രാ പ്രദേശിലെ തീരപ്രദേശത്തെ ഒരു ടവറാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മറ്റൊരു ചൈനീസ് കമ്പനിയായ ഇസഡ് ടി ഇയുമായി ചേര്‍ന്ന് 2012ല്‍ 10.05 ദശലക്ഷം ലൈനുകള്‍ വികസിപ്പിച്ചിരുന്നു. അന്ന് ഹ്യുവായും ലേല രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഇസഡ് ടി ഇയാണ് ലേലത്തില്‍ ജയിച്ചത്.