Connect with us

Palakkad

പള്ളികളും മദ്‌റസകളും പഠിപ്പിക്കുന്നത് മതസൗഹാര്‍ദവും സഹിഷ്ണുതയും: കാന്തപുരം

Published

|

Last Updated

മണ്ണാര്‍ക്കാട്: പള്ളികളും മദ്‌റസകളും പഠിപ്പിക്കുന്നത് മതസൗഹാര്‍ദവും സഹിഷ്ണുതയും സാഹോദര്യവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എടത്തനാട്ടുകര കോട്ടപ്പള്ളിയില്‍ പുതുതായി ആരംഭിച്ച സുന്നി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ഭരണഘടന അനുസരിച്ച് ആര്‍ക്ക് എവിടെയും പ്രവര്‍ത്തിക്കാനും പള്ളികളും സ്ഥാപനങ്ങളും സ്ഥാപിക്കാനും അധികാരമുണ്ടെന്നും കാന്തപുരം പറഞ്ഞു. അത് തടയാന്‍ ആര്‍ക്കും അവകാശമില്ല.
1977ല്‍ വെളിയംഞ്ചേരി 28 മണിക്കൂര്‍ പ്രസംഗത്തിലൂടെ ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും മറുപടി ലഭിക്കാതെ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുന്നിപ്രസ്ഥാനം സമൂഹത്തിന്റെ നന്മക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അല്ലാതെ ആരുടെയും നാശത്തിനായി പ്രവര്‍ത്തിക്കുന്നില്ല. ഇത് കൊണ്ടാണ് സുന്നിപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1924 വരെ കേരളത്തില്‍ എല്ലാ മുസ് ലീംകളും അറബിയില്‍ തന്നെയാണ് ഖുതുബ നടത്തിയത്. പിന്നീട് നൂറ് വര്‍ഷത്തിന് ശേഷമാണ് പുത്തന്‍ വാദികള്‍ ഖുതുബ പരിഭാഷയുമായി രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സംയുക്തഖാസിയും മര്‍ക്കസുല്‍ അബ്‌റാര്‍ പ്രസിഡന്റുമായി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുള്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുള്‍ റഹ് മാന്‍ ഫൈസി, സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുറശീദ് സഖാഫി ഏലക്കുളം. സയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് ക്കോയതങ്ങള്‍ ചെരക്കാംപറമ്പ്, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം വി സിദ്ദീഖ് സഖാഫി, കെ കെ ഉണ്ണീന്‍കുട്ടി സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി, വി എം മുഹമ്മദ് മുസ് ലിയാര്‍, അബ്ദുറസാഖ് സഖാഫി പൂതൂര്‍, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്. പാലോട് മുഹമ്മദ് കുട്ടി സഖാഫി. ടി സൈതലവി ചൂരിയോട്, മനാഫ് വേലിക്കാട് പ്രസംഗിച്ചു