Connect with us

Kerala

കേരളത്തില്‍ ഹാന്റാ വൈറസ് രോഗബാധയില്ലെന്ന് സ്ഥിരീകരണം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ഹാന്റാ വൈറസ് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണ് കേരളത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. നേരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി ഹാന്റാ വൈറസ് രോഗബാധ കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പാലോട് സ്വദേശിയായ മധു മരണമടഞ്ഞതോടെയായിരുന്നു രാജീവ് ഗാന്ധി ബയോടെക്‌നോളജി രോഗം സ്ഥിരീകരിച്ചത്.

അതേസമയം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഹാന്റാ വൈറസ് രോഗബാധ ഉണ്ടെന്നുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മരണമടഞ്ഞ മധുവിന്റെ രക്തസാമ്പിളില്‍ വൈറസ്ബാധയുടെ ആന്റിബോഡി കണ്ടെത്തിയിരുന്നതായും രണ്ടു തവണ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നതായും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ ഡയറക്ടര്‍ പറഞ്ഞു.

Latest