Connect with us

Kerala

ദേശീയപാത പ്രക്ഷോഭം: പോലീസ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം തകര്‍ത്തു

Published

|

Last Updated

മധ്യവയസ്കന്റെ രഹസ്യഭാഗത്ത് പോലീസ് മര്‍ദിക്കുന്ന ദൃശ്യം

കോഴിക്കോട്: വടകരയില്‍ മധ്യവയസ്‌ക്കനു നേരെ പോലീസ് ക്രൂരത. ദേശീയപാതക്ക് സ്ഥലമെടുക്കുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടെ പോലീസ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ ക്രൂരമായി മര്‍ധിച്ചു. അഞ്ചോളം പോലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പുനരധിവാസ പാക്കേജ് ഇല്ലാതെ ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സമര പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ദേശീയപാത സമര സമിതി നാളെ വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താര്‍ പ്രഖ്യാപിച്ചു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്തത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിയായ പോലീസുകാരനെതിരെ നടപടിയെടുക്കുകയും ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് വടകരയില്‍ മധ്യവയസ്‌ക്കനെതിരെ പോലീസ് ക്രൂരത.