Connect with us

Gulf

ഡെലിവറി ഡ്രോണ്‍: വികസിപ്പിക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം

Published

|

Last Updated

gergawiദുബൈ: ഡെലിവറി ഡ്രോണിന്റെ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തി കാര്യക്ഷമമാക്കി വികസിപ്പിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് അധികൃതര്‍. രാജ്യാന്തര തലത്തില്‍ 10 ലക്ഷം യു എസ് ഡോളറും പ്രാദേശിക തലത്തില്‍ 10 ലക്ഷം ദിര്‍ഹവുമാണ് സമ്മാനം നല്‍കുക. മത്സരത്തില്‍ പങ്കാളികളാവാന്‍ വ്യക്തികളോടും ബിസിനസുകാരോടും യൂണിവേഴ്‌സിറ്റിയിലുള്ളവരോടും ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവി ആവശ്യപ്പെട്ടു. കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലേക്ക് ആളില്ലാ വിമാനത്തിന്റെ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌ക്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം യു എ ഇ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ഭാഗമാക്കി ഇതിനെ മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴില്‍ ഒരു സംഘം ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിച്ചുവരികയാണ്.

ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തിപകരുന്നത് പരിഗണിച്ചാണ് ഭീമമായ തുകയുടെ സമ്മാനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളും ചെറു പൊതിക്കെട്ടുകളും വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വികസിപ്പിച്ചത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്ത് ആദ്യത്തെ സംരംഭമാണ് ഇത്. അര മീറ്റര്‍ വലുപ്പത്തിലുള്ളതാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചെറു വിമാനം
ചെറിയ പാര്‍സലുകളും ഇതിലൂടെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. അബ്ദുറഹ്മാന്‍ അല്‍ സെര്‍കല്‍ എന്ന സ്വദേശി എഞ്ചിനിയറുടെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചത്. ഫിംഗര്‍ പ്രിന്റും ഐ സ്‌കാനുമാണ് സംവിധാനത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. ഡ്രോണില്‍ മുന്‍കൂട്ടി പതിപ്പിച്ച ഐസ്‌കാന്‍ റിസല്‍ട്ടും ഫിംഗര്‍ പ്രിന്റുമുള്ളവര്‍ക്ക് മാത്രമേ ഡെലിവറി ഡ്രോണ്‍ തുറക്കാന്‍ സാധിക്കൂ. ഇതിന്റെ ഫലപ്രാപ്തിയും കാലാവധിയും അടുത്ത ആറു മാസം പരിക്ഷിച്ച ശേഷമാവും ഡെലിവറി ഡ്രോണിനെ ഒരു വര്‍ഷത്തിനകം രാജ്യത്തെ ഔദ്യോഗിക ഉപയോഗത്തിലേക്ക് കൊണ്ടുവരികയെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest