Connect with us

Kerala

ഹജ്ജ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

മലപ്പുറം: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാവേളയിലും തുടര്‍ന്ന് മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സേവനം ചെയ്യാന്‍ താത്പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരില്‍പ്പെട്ട മുസ്‌ലിം പുരുഷന്‍മാരില്‍ നിന്ന് ഹജ്ജ് വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2014 ജൂലൈ ഒന്നിന് 25 നും 50 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയോ നടത്തിയ ഓറിയന്റേഷന്‍, പരിശീലന ക്ലാസുകളില്‍ സംബന്ധിച്ചവര്‍ക്ക് മാത്രമേ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ കൂടെ അവരുടെ കുടുംബാംഗങ്ങള്‍ ഹജ്ജ് യാത്ര നിര്‍വഹിക്കുവാന്‍ പാടില്ല. ഹജ്ജ് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ബന്ധപ്പെട്ട വകുപ്പ് മേധാവികളില്‍ നിന്നുള്ള എന്‍ ഒ സി അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഇംഗ്ലീഷില്‍ പൂരിപ്പിച്ച് പാസ്‌പോര്‍ട്ടിന്റെയും ബന്ധപ്പെട്ട രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കലിക്കറ്റ് എയര്‍പോര്‍ട്ട് പി. ഒ, മലപ്പുറം-673647 എന്ന വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി അടുത്തമാസം 31 ആണ്. അപേക്ഷാ ഫോറവും മറ്റു വിശദാംശങ്ങളും ംംം.സലൃമഹമവമഷരീാാശേേലല.ീൃഴ, ംംം.വമഷരീാാശേേലല.രീാ എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Latest