Connect with us

Wayanad

ജില്ലാ യൂത്ത് ലീഗ് യുവജന ജാഥ തുടങ്ങി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: മതേതര ഇന്ത്യക്ക് ഫാസിസത്തോട് പൊരുതുക എന്ന പ്രമേയത്തില്‍ മുസ്‌ലീം ലീഗ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യുവജന ജാഥക്ക് ഉജ്ജ്വല തുടക്കം. നായ്ക്കട്ടിയില്‍ നടന്ന ഉദ്്ഘാടന സമ്മേളനത്തില്‍ വെച്ച് ജാഥാ ക്യാപ്റ്റന്‍ യഹ്‌യഹാന്‍ തലക്കല്‍, വൈസ് ക്യാപ്റ്റന്‍ പി ഉസ്മായില്‍ എന്നിവര്‍ മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ. മജീദില്‍ നിന്നും പതാക ഏറ്റുവാങ്ങി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി കെ കെ ബാവ, പി പി എ കരീം, കെ കെ അഹമ്മദ് ഹാജി, കെ എം മുജീബ്, പി പി അയ്യൂബ്, ഹമീദ് വാണിന്മേല്‍, അബ്ദുല്ല മാടക്കര, റസാഖ് കല്‍പ്പറ്റ, ടി ഹംസ, സലീം മേമന, കെ എം ഷബീര്‍ അഹമ്മദ്, സി എച്ച് ഫസല്‍, സമദ് പൂക്കാട്, എന്‍ പി നവാസ്, റിയാസ് കല്ലുവയല്‍ പ്രസംഗിച്ചു. കെ എം ഷബീര്‍ അഹമ്മദ്, ഡയറക്ടര്‍, പി കെ അമീന്‍, കെ ഹാരിസ് പടിഞ്ഞാറത്തറ, കാട്ടി ഗഫൂര്‍, കെ പി അഷ്‌ക്കലി, കേളോത്ത് സലീം, പടയന്‍ റഷീദ് എന്നിവര്‍ കോര്‍ഡിനേറ്ററുമായുള്ള ജാഥ ഇന്ന് ചുള്ളിയോട് നിന്നും പ്രചരണം ആരംഭിക്കും. സി മമ്മുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. മാടക്കര, കോളിയാടി, ബത്തേരി, ബീനാച്ചി, കൊളഗപ്പാറ എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ജാഥ മീനങ്ങാടിയില്‍ സമാപിക്കും. മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ് ഘാടനം ചെയ്യും. അഡ്വ. എം. റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തും.