Connect with us

Kerala

ഇന്ന് ആറ്റുകാല്‍ പൊങ്കാല; അനന്തപുരിയില്‍ ഭക്തജന പ്രവാഹം

Published

|

Last Updated

തിരുവനന്തപുരം: ലക്ഷക്കണക്കിന് സ്ത്രീ ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി ഇന്ന് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.30ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേക്ക് തീപകരുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഇതോടെ നഗരം മുഴുവന്‍ പൊങ്കാല അര്‍പ്പണത്താല്‍ നിറയും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിക്കുന്നത്. ഈ സമയം ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. ഇതോടെ പൊങ്കാല കലങ്ങളുമായി ഭക്തര്‍ മടക്കയാത്ര തുടങ്ങും.

രാത്രി എഴരയ്ക്ക് ആറ്റുകാല്‍ ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ആരംഭിക്കും. എഴുന്നള്ളത്തിന് വ്രതമെടുത്തു കഴിയുന്ന 960 കുത്തിയോട്ട ബാലന്മാര്‍ അകമ്പടി സേവിക്കും. നിറപറയും നിലവിളക്കും താലപ്പൊലിയുമൊരുക്കി വീഥികളില്‍ ഭക്തര്‍ എഴുന്നള്ളത്തിനെ വരവേല്‍ക്കും. അലങ്കരിച്ചവാഹനങ്ങളും സായുധ പോലീസും എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. നാളെ രാത്രി 9.30ന് കാപ്പഴിക്കും. രാത്രി 12.30ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് പ്രാതല്‍ മുതല്‍ ഉച്ചഭക്ഷണംവരെ സൗജന്യമായി നഗരത്തിലെമ്പാടും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ മധുരം കലര്‍ത്തിയവെള്ളവും മോരും വെള്ളവും ചൂടുവെള്ളവും വിവിധ സംഘടനകള്‍ നല്‍കും.

---- facebook comment plugin here -----

Latest