Connect with us

International

നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്ന് 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

തകര്‍ന്ന നേപ്പാള്‍ വിമാനത്തിന്റെ ഇനത്തില്‍പ്പെട്ട വിമാനം

കാഠ്മണ്ഡു: നേപ്പാളിലെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നിന്നുള്ളവരുമായി പുറപ്പെട്ട ചെറു യാത്രാ വിമാനം തകര്‍ന്ന് ഒരു വിദേശിയും പിഞ്ചുകുഞ്ഞുമടക്കം 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ നേപ്പാളിലേക്ക് പോവുകയായിരുന്ന വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് തകര്‍ന്ന് വീണതെന്ന് നേപ്പാള്‍ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ന് ഉച്ചക്ക് 12.40ന് പൊക്കാറ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട ട്വിന്‍ ഓട്ടര്‍ ഇനത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 19 സീറ്റുകളുള്ള വിമാനത്തില്‍ വിമാനത്തില്‍ 15 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം പിന്നീട് അര്‍ഘകാഞ്ചി ജില്ലയിലെ കാട്ടില്‍ തകര്‍ന്നു കിടക്കുന്നതാണ് കണ്ടെതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനത്തില്‍ 13 നേപ്പാള്‍ പൗരന്‍മാരും ഒരു കുട്ടിയും ഒരു ഡാനിഷ് പൗരനുമാണ് യാത്രക്കാരായുണ്ടായിരുന്നത്.

 

Latest