Connect with us

National

തെലങ്കാന ബില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ തെലങ്കാന ബില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്കെടുക്കും. ബില്ലിനെ എതിര്‍ക്കേണ്ടവര്‍ക്ക് പാര്‍ലിമെന്ററി മാതൃകയില്‍ എതിര്‍ക്കാമെന്ന് പാര്‍ലിമെന്ററികാര്യമന്ത്രി കമല്‍ നാഥ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്‍ ബഹളമയവും അക്രമാസക്ത പ്രതിഷേധത്തിനുമിടയില്‍ കഴിഞ്ഞ വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. തെലങ്കാന രൂപവത്കരണത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് എം പി രാജഗോപാല്‍ അന്ന് സഭയില്‍ കുരുമുളക് സ്‌പ്രെ പ്രയോഗം നടത്തിയത് നിരവധി എം പിമാര്‍ക്കും സ്പീക്കര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതിനിടയില്‍ ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, സമാജ് വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദ ബില്‍ ഔപചാരികമായി സഭയില്‍ അവതരിപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ്. ബില്‍ വീണ്ടും അവതരിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest