Connect with us

Books

അമൃതാനന്ദമയി മഠത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പുസ്തകം

Published

|

Last Updated

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലെ രഹസ്യങ്ങളുടെ കെട്ടഴിച്ച്, രണ്ട് പതിറ്റാണ്ടിലേറെ അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ആസ്‌ത്രേലിയക്കാരി എഴുതിയ പുസ്തകം വിവാദമാകുന്നു. അമൃതാനന്ദമയിയുടെ സന്തതസഹചാരിയിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ “ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്” (“വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്”) എന്ന പുസ്തകമാണ് വന്‍ ചര്‍ചക്ക് വഴിതുറന്നിരിക്കുന്നത്. ലോകോത്തര പുസ്തക പ്രസാധകരായ ആമസോണാണ് പുസ്തകം ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

ammaചെറുപ്രായത്തില്‍ തന്നെ ഇന്ത്യയിലെത്തിയ ഗെയ്ല്‍ 21 വയസ്സുള്ളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയി. തുടര്‍ന്ന് 20 വര്‍ഷം അമൃതാനന്ദമയിയോടൊപ്പമുണ്ടായിരുന്ന അവര്‍ മനം മടുത്താണ് ഇന്ത്യ വിട്ടതെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. അമൃതാനന്ദമയിയുടെ സഹായിയായുള്ള ജോലി പലപ്പോഴും 24 മണിക്കൂറും നീളുന്നതായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കേവലം സഹായി എന്ന അവസ്ഥയില്‍നിന്ന് ആശ്രമ രഹസ്യങ്ങളെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലേക്ക് അവര്‍ മാറി. ആശ്രമത്തില്‍ ബലാത്സംഗ പരമ്പരകള്‍ നടന്നെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.  ആശ്രമത്തിലെ മുതിര്‍ന്ന ഗുരു തന്നെ അമ്മയുടെ അറിവോടെ പലവട്ടം പീഡിപ്പിച്ചുവെന്നും പുസ്തകത്തില്‍ ഗെയില്‍ തുറന്നടിക്കുന്നു.

സംഭാവനകളിലൂടെ ലഭിച്ച നൂറ് മില്യനോളം സ്വിസ് ഫ്രാങ്ക് ഇവര്‍ക്കുണ്ടെന്നും സംഭാവനകള്‍ അമ്മ സ്വിസ് ബാങ്കിലാണ് സൂക്ഷിച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. സംഭാവനയായി ലഭിക്കുന്ന പണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും മഠ്ം അക്കൗണ്ടില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഗെയില്‍ പറയുന്നുണ്ട്.

1999 നവംബറിലാണ് ഗെയില്‍ ആശ്രമം വിടുന്നത്. ആത്മീയ അന്വേഷിയായി എത്തിയ അവര്‍ അമൃതാനന്ദ മയി മഠത്തില്‍ എത്തിപ്പെടുകയായിരുന്നു. ആദ്യനാളുകള്‍ ആനന്ദകരമായിരുന്നെങ്കിലും കുറച്ചുകഴിഞ്ഞതോടെ പീഡനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായി മഠ്ം മാറുകയായിരുന്നുവെന്നും ഗെയില്‍ എഴുതുന്നു.

Latest