Connect with us

Gulf

അപകട മരണം: പാക്കിസ്ഥാനികള്‍ ഒന്നാം സ്ഥാനത്ത്; ഇന്ത്യക്കാര്‍ തൊട്ടുപിന്നില്‍

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ വാഹനാപകടങ്ങളില്‍ 160 മരണങ്ങള്‍ സംഭവിച്ചതായി കണക്കുകള്‍. ഇതില്‍ 91 മരണങ്ങള്‍ക്കു പിന്നിലും കാരണമായത് പാകിസ്ഥാനികളും ഇന്ത്യക്കാരും സ്വദേശികളുമാണെന്ന് ഗതാഗത വിഭാഗം വെളിപ്പെടുത്തി.
373 അപകടങ്ങളില്‍ 33 മരണങ്ങള്‍ക്ക് കാരണക്കാരായി പാകിസ്ഥാനികളാണ് ഒന്നാം സ്ഥാനത്ത് . 54 പേര്‍ക്ക് ഗുരുതരമായും 181 പേര്‍ക്ക് മിതമായ രീതിയിലും 342 പേര്‍ക്ക് നിസ്സാരമായും പരിക്കേല്‍ക്കുകയുണ്ടായി.
314 അപകടങ്ങള്‍ വരുത്തി ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്. ഇതില്‍ 28 പേര്‍ മരണപ്പെട്ടു. 29 പേര്‍ക്ക് ഗുരുതരമായും 139 പേര്‍ക്കു മിതമായും 244 പേര്‍ക്ക് നിസാരമായും പരിക്കേറ്റു. 298 അപകടങ്ങളുണ്ടാക്കി സ്വദേശി ഡ്രൈവര്‍മാരാണ് മൂന്നാം സ്ഥാനത്തെന്ന് ട്രാഫിക് വകുപ്പ് കണക്കുകള്‍. ഇതില്‍ 30 പേര്‍ മരണമടഞ്ഞു. 44 പേര്‍ക്ക് ഗുരുതരവും 115 പേര്‍ക്ക് മിതമായും 308 പേര്‍ക്ക് നിസാരമായും പരിക്കു പറ്റി.
കഴിഞ്ഞ വര്‍ഷം നടന്ന 1361 അപകടങ്ങള്‍ക്ക് പുരുഷ ഡ്രൈവര്‍മാരും 175 അപകടങ്ങള്‍ക്ക് വനിതാ ഡ്രൈവര്‍മാരും കാരണമായതായി ഗതാഗത വിഭാഗത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു.

Latest