Connect with us

Wayanad

അനഘയുടെ മരണം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published

|

Last Updated

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍ ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മീഷനംഗം ഗ്ലോറിജോര്‍ജ്ജ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥി സൗഹൃദസംഘങ്ങളും ലഹരിവിരുദ്ധ ഗ്രൂപ്പുകളും രൂപവത്ക്കരിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണം. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കൂള്‍തലത്തില്‍ സംവിധാനമുണ്ടാകണം. സ്‌കൂള്‍ സമിതിക്ക് ലഭിക്കുന്ന പരാതികള്‍ എല്ലാദിവസവും പരിശോധനയ്ക്ക് വിധേയമാക്കി ഉചിതമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ ഡയറി സംവിധാനം ഏര്‍പ്പെടുത്തണം.
പ്രവര്‍ത്തി സമയത്തല്ലാതെ നടത്തുന്ന പ്രത്യേക ക്ലാസ്സുകളെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ തയ്യാറാകണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Latest