Connect with us

Ongoing News

1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം ഫെബ്രുവരി 25 ന് റിസര്‍വ് ബേങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ നടക്കും. മത്സര സ്വഭാവത്തിലുള്ള ബിഡ്ഡുകള്‍ രാവിലെ 10.30 നും 12 മണിക്കും മധ്യേയും അല്ലാത്തവ രാവിലെ 10.30 നും 11.30 നും മധ്യേ കോര്‍ ബേങ്കിംഗ് സൊലൂഷന്‍ മുഖേന ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കണം. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (ംംം.ളശിമിരല.സലൃമഹമ.ഴീ്.ശി) സന്ദര്‍ശിക്കാം.

 

Latest