Connect with us

National

ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റി: ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്പാല്‍ അധ്യക്ഷനെയടക്കം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് കെ ടി തോമസ് നിയമിതനായി. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി, ലേഡി ശ്രീരാം കോളജ് പ്രിന്‍സിപ്പല്‍ മീനാക്ഷി ഗോപിനാഥ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ്, എന്നിവരടങ്ങിയ സമിതിയാണ് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഈ വര്‍ഷം ആദ്യത്തിലാണ് ലോക്പാല്‍ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ലോക്പാല്‍ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനകം തന്നെ സ്ഥാപനങ്ങള്‍ ലോകായുക്ത രൂപീകരിക്കണം. സര്‍ക്കാര്‍ സര്‍ക്കാര്‍ സഹായം പറ്റുന്ന സംഘടനകളെ ലോക്പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മത-രാഷ്ട്രീയ സംഘടനകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.