Connect with us

Gulf

കരിയര്‍ മേള സമാപിച്ചു

Published

|

Last Updated

ഷാര്‍ജ: സ്വദേശി ബിരുദ ധാരികളായ സ്വദേശീ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന കരിയര്‍ മേള സമാപിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ മിദ്ഫ, ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുമേഖലയോടൊപ്പം സ്വകാര്യ കമ്പനികളുടെയും പങ്കാളിത്തത്തോടെയാണ് മേള. യുഎഇയിലെ രാജ്യാന്തര ബാങ്കുകളുള്‍പ്പെടെ 1900 ധനകാര്യ സ്ഥാപനങ്ങള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, ഫ്രീ സോണ്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് എന്നിവ പങ്കെടുക്കുന്നു. മനുഷ്യവിഭവശേഷി വിഭാഗം, പൊതുമരമാത്ത് വകുപ്പ്, അജ്മാന്‍ മുനിസിപ്പാലിറ്റി അടക്കം ഒട്ടേറെ ഗവ.സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
ഇത്തിസാലാത്ത്, ഡു എന്നീ ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലും ഇന്‍ഷുറന്‍സ് മേഖല അടക്കമുള്ള രാജ്യത്തെ ഇതര വന്‍കിട കമ്പനികളും സ്വദേശികള്‍ക്ക് ജോലി അവസരമൊരുക്കുന്നു. സൈന്യം, വായുസേന, വ്യോമ പ്രതിരോധ സേന, നാവികസേന, പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് എന്നിവയടങ്ങുന്ന യുഎഇ സായുധ സേനയും പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ബിരുദ ധാരികള്‍ക്ക് തൊഴില്‍ പരിശീലനം, ശില്പശാല, സെമിനാര്‍ എന്നിവയുമുണ്ടായിരിക്കും. വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന മേള വെള്ളിയാഴ്ച സമാപിച്ചു.