Connect with us

Gulf

ഭക്ഷ്യ വൈവിധ്യത്തിന്റെ ലോക കാഴ്ചക്ക് തുടക്കം

Published

|

Last Updated

ccccദുബൈ: ലോകത്തിലെ വലിയ ഭക്ഷ്യ, ആതിഥേയത്വ പ്രദര്‍ശനമായ ഗള്‍ഫുഡ് യു എ ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഈ മാസം 27 വരെ നീണ്ടുനില്‍ക്കുന്ന മേളക്ക് ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഭക്ഷ്യോത്പന്നളും പാചക സാമഗ്രികളും എത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി ഗള്‍ഫുഡ് സമ്മേളനങ്ങള്‍ക്കു തുടക്കമായി. ലോക ഭക്ഷ്യ സുരക്ഷാ ഉച്ചകോടി കോണ്‍റാഡ് ഹോട്ടലിലാണ് നടക്കുന്നത്. ഗള്‍ഫുഡ് ഫ്രാഞ്ചൈസിംഗ് കോണ്‍ഫറന്‍സ് നാളെ (ചൊവ്വ) വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും.
4,500 പ്രദര്‍ശകരാണ് എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഏതാണ്ട് 20,000 ബ്രാന്‍ഡുകളും അവതരിപ്പിച്ചു. ആയിരക്കണക്കിനാളുകളാണ് ആദ്യ ദിവസം തന്നെ ട്രേഡ് സെന്ററിലെത്തിയത്.
ഇന്ത്യയില്‍ നിന്ന് സ്‌പൈസസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിരവധി കമ്പനികള്‍ എത്തിയിട്ടുണ്ട്. ഇന്ത്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിശാലമായ പവലിയനുകളാണുള്ളത്.

Latest