Connect with us

Kozhikode

എഞ്ചിനീയറിംഗ് കോളേജുകളെ ആദരിച്ചത് സാമ്പത്തികമായ നേട്ടത്തിന് : ടെക്‌ഫെഡ്

Published

|

Last Updated

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മികച്ച വിജയം നേടിയ നാല് കോളേജുകളെ ആദരിച്ചത് വി.സിയുടെ ഓഫിസിലെ ചിലയാളുകളുടെ സാമ്പത്തിക താല്‍പര്യത്തിന് വേണ്ടിയാണ്. യൂണിവേഴ്‌സിറ്റിയുടെ മൂക്കിനു താഴെയുളള എഞ്ചിനിയറിംഗ് കോളേജിനെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാതെ സ്വാശ്രയ മാനേജ്‌മേന്റുകളെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം അവാര്‍ഡുകള്‍ അപലപനീയമാണെന്ന് ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്ത ഇത്തരം അവാര്‍ഡുകളുടെ മാനദണ്ഡം എന്താണെന്നും വി.സി യുടെ ഓഫീസ് വ്യക്തമാക്കേണ്ടതുണ്ട്. വ്യവസ്ഥാപികമായ അപേക്ഷകള്‍ നിരസിച്ച് കോളേജുകളുടെ അടിസ്ഥാനങ്ങള്‍ വിലയിരുത്തി സ്‌ക്രീനിംഗ് അതോറിറ്റി രൂപീകരിച്ച് നല്‍കേണ്ട ഇത്തരം അവാര്‍ഡുകള്‍ ഒരു മാനദണ്ഡവും പാലിക്കാതെ യൂണവേഴ്‌സിറ്റി അഫിലേറ്റുളള ഒരു കോളേജിനേയും വിവരം അറിയിക്കാതെ വരുന്ന വര്‍ഷത്തെ അഡ്മിഷന്‍ മുന്നില്‍ കണ്ട് ചില സ്വാശ്രയ മുതലാളിമാര്‍ തങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ അവാര്‍ഡാണെന്നും ടെക്‌ഫെഡ് കുറ്റപ്പെടുത്തി.യൂണിവേഴ്‌സിറ്റി അതിന്റെ ചട്ടങ്ങളില്‍ നിന്നും ചില ആളുകളുടെ സ്വാര്‍ത്ത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും ചട്ടങ്ങളെ അട്ടിമറിക്കുമ്പോള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി സമൂഹം വിശ്വാസം അര്‍പ്പിക്കുക. ഒരു മാനദണ്ഡവും പാലിക്കാതെ ഈ അവാര്‍ഡിനെ കുറിച്ച് സര്‍ക്കാര്‍ കൃത്യമായി പഠനം നടത്തി യൂണിവേഴ്‌സിറ്റി അധികാരികള്‍ക്കെതിരെ ശക്തമായ അന്വേഷണ നടപടി സ്വീകരിക്കണമെന്നും യൂണിവേഴ്‌സിറ്റിയുടെ വിശ്വാസതയെ കാത്ത് സൂക്ഷിക്കണ മെന്നും ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ നിഷാദ് കെ സലീം ,സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ.വി ഉദൈഫ് എന്നിവര്‍ പത്രകുറിപ്പില്‍ രേഖപ്പെടുത്തി.

Latest