Connect with us

Ongoing News

കാത്തിരുന്നത് മതി; ഗ്യാലക്‌സി എസ് 5 പുറത്തിറങ്ങി

Published

|

Last Updated

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങ് സിഇഒ ജെ.കെ. ഷിന്‍ ഗാലക്‌സി എസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു

ബാഴ്‌സിലോണ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സാംസംഗിന്റെ എസ് ശ്രേണിയിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി എസ് 5 പുറത്തിറക്കി. ബാഴ്‌സലോണയില്‍ മൊബൈല വേള്‍ഡ് കോണ്‍ഗ്രസിന്റെ ആദ്യ ദിനം തന്നെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയായി എസ് 5 എത്തിയത്. ഏപ്രില്‍ 11ന് 150 രാജ്യങ്ങളില്‍ ഈ ഫോണ്‍ വില്‍പ്പനക്കെത്തും.

നിരവധി സവിശേഷതകളാണ് ഗ്യാലക്‌സി എസ് 5ല്‍ സാംസംഗ് വാഗ്ദാനം ചെയ്യുന്നത്. മുന്തിയ ഇനം ക്യാമറ, അതിവേഗ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണത്തിന് പ്രധാന്യ് നല്‍കിയുള്ള സവിശേഷ സെന്‍സറുകള്‍, ഫിന്‍ഗര്‍ പ്രിന്റ് സ്‌കാനര്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് എടുത്ത് പറയേണ്ട സവിശേഷതകള്‍.

S52

അതിവേഗത്തിലുള്ള ഓട്ടോഫോക്കസ്, എച്ച് ഡി ആര്‍, സെലക്ടീവ് ഫോക്കസ് തുടങ്ങിയവയാണ് എസ് 5ന്റെ 16 മെഗാപിക്‌സല്‍ ക്യാമറ വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും കൂടിയ ഓട്ടോഫോക്കസ് സ്പീഡായ 0.3 സെക്കന്‍ഡില്‍ ഫോട്ടോ പകര്‍ത്താന്‍ ഈ ക്യാമറക്കാകും. വീഡിയോ കോളിങിനും കോണ്‍ഫറന്‍സിങിനും 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.

fit_prod_0

എസ് ഹെല്‍ത്ത് എന്ന ഫിറ്റ്‌നസ് സങ്കേതവും എസ് 5നുണ്ട്. ഹാര്‍ട്ട് റേറ്റ് അറിയുന്നതിനുള്ള സെന്‍സര്‍, ഫിറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഉപാധികള്‍ തുടങ്ങിയവ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് എസ് 5 വാഗ്ദാനം ചെയ്യുന്നു. ക്യാമറക്ക് സമീപം വിരലമര്‍ത്തിയാല്‍ നിങ്ങളുടെ ഹേര്‍ട്ട് റൈറ്റ് അറിയാനാകും.

അതിവേഗ കണക്ടിവിറ്റിക്കായി എല്‍ ടി ഇയും വൈ ഫൈയും ഒരുമിച്ചുള്ള ഡൗണ്‍ലോഡ് ബൂസ്റ്റര്‍ എസ് 5ലുണ്ട്. പുറമെ രണ്ട് വൈ ഫൈ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഒന്നിച്ച് ഉപയോഗിച്ച് ഇരട്ടി സ്പീഡ് ലഭ്യാമാക്കാനും ഫോണിനാകും. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നുമുള്ള സംരക്ഷണവും എസ് 5 ഉറപ്പ് നല്‍കുന്നു.

2.5 GHz ക്വാഡ് – കോര്‍ പ്രൊസസര്‍, 2 ജി ബി റാം, ആന്‍ഡ്രോയിഡ് ക്വിറ്റ് കാറ്റ് ഒ എസ്, 16 ജി ബി / 32 ജി ബി സ്‌റ്റോറേജ്, വ്യക്തതയാര്‍ഡ് എഫ് എച്ച് ഡി സൂപ്പര്‍ അമോലെഡ് 1920×1080 ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, 2800 എം എ എച്ച് ബാറ്ററി, തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

Latest