Connect with us

National

മിക്‌സി, ലാപ്‌ടോപ്, ഗ്രൈന്‍ഡര്‍; വാഗ്ദാനപ്പെരുമഴയുമായി ജയലളിത

Published

|

Last Updated

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എ ഐ എ ഡി എം കെയുടെ പ്രകടനപത്രിക തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പുറത്തിറക്കി. ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ള പ്രകടനപത്രികയില്‍ ഇന്ത്യയിലെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വ്യത്യസ്ത സഹായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് മിക്‌സി, ലാപ്‌ടോപ്, ഗ്രൈന്‍ഡര്‍, ഫാന്‍, പശു, ആട്, സോളാര്‍ വീടുകള്‍, വിവാഹസഹായം എന്നിങ്ങനെ നിരവധി പദ്ധതികളാണ് പ്രകടനപത്രികയില്‍ സ്ഥാനം പിടിച്ചത്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കും കഴിഞ്ഞ ദിവസം പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
പ്രകടനപത്രികയില്‍ പറയുന്ന പദ്ധതികളെല്ലാം ദേശീയ തലത്തില്‍ നടപ്പില്‍ വരുത്തുമെന്ന് എ ഐ എ ഡി എം കെ ഉറപ്പ് നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വിവാഹ സഹായമായി 25,000 രൂപയും നാല് ഗ്രാമിന്റെ സ്വര്‍ണ നാണയവും വാഗ്ദാനം ചെയ്യുന്നു. ശക്തമായ തീരുമാനങ്ങളെടുക്കാന്‍ രാജ്യത്തിന് ഉറച്ചതും ശക്തവുമായ നേതൃത്വം ആവശ്യമാണെന്നും എ ഐ എ ഡി എം കെ അത്തരത്തിലുള്ള നേതൃത്വത്തെ മുന്നോട്ട് വെക്കുന്നുവെന്നും ജയലളിതയെ സൂചിപ്പിച്ച് പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു. സഹകരണത്തിലൂടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്നും എ ഐ എ ഡി എം കെയുടെ സഹകരണത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ ശക്തമായ പദ്ധതികള്‍ പാര്‍ട്ടി ഉറപ്പ് നല്‍കുന്നതായും ഇതില്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest