Connect with us

Malappuram

രാധ വധം: പ്രതികളുടെ റിമാന്‍ഡ് നീട്ടി

Published

|

Last Updated

നിലമ്പൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ബിജു നായര്‍, ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് നീട്ടി. ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രതികളെ കോടതിയിലെത്തിച്ചത്. പ്രധാന പ്രതി ബിജുവിന് വക്കീലിനെ ചുമതലപ്പെടുത്തിയിട്ടില്ല. ശംസുദ്ദീന് വേണ്ടി ഹാജരായ വക്കീലിന്റെ വക്കാലത്ത് കോടതി സ്വീകരിച്ചു.
അതേസമയം, സംശയത്തിന്റെ നിഴലിലുള്ള നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം ബഹളം വെച്ചു. ചെയര്‍മാനും രാധ വധക്കേസിലെ പ്രതി ബിജുവും ഒന്നിച്ചുള്ള ഫോട്ടോ നശിപ്പിച്ചതിലെ ദുരൂഹത ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സി പി എമ്മിന്റേതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം അവസാനിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭയില്‍ കുത്തിയിരിപ്പ് സമരം നടത്തി.

Latest