Connect with us

National

സഹാറ ഗ്രൂപ്പ് മേധാവിക്കെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നിക്ഷേപത്തട്ടിപ്പു കേസില്‍ സുബ്രത റോയിയോട് ഇന്നു ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാനുള്ള സമയ പരിധി സഹാറ ലംഘിച്ചെന്നു കാണിച്ച് സെബി നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി സുബ്രത റോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

സഹാറ അനുബന്ധ കമ്പനികളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍, സഹാറ ഇന്ത്യ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ 20,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണു കേസ്. തുക അടയ്ക്കാന്‍ തയാറാണെന്നും ഇന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും റോയ് അപേക്ഷിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. റോയിയെക്കൂടാതെ ഡയറക്ടര്‍മാരായ രവിശങ്കര്‍ ദൂബെ, അശോക് റോയ് ചൗധരി, വന്ദന ഭാര്‍ഗവ എന്നിവരും രണ്ട് അനുബന്ധ കമ്പനികളുടെ ഡയറക്ടര്‍മാരും ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

 

Latest