Connect with us

Kozhikode

ദൗറത്തുല്‍ ഖുര്‍ആന്‍ 4 ാം സംഗമം നാളെ മര്‍കസില്‍

Published

|

Last Updated

മര്‍കസ് നഗര്‍: ഖുര്‍ആന്‍ പാരായണം സാര്‍വ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ മര്‍കസ് തുടക്കം കുറിച്ച ദൗറത്തുല്‍ ഖുര്‍ആന്‍ 4 ാം സംഗമവും 37 ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നാളെ മര്‍കസില്‍ നടക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ദൗറത്തുല്‍ ഖുര്‍ആനില്‍ ആയിരങ്ങള്‍ ഇതിനകം സ്ഥിരാംഗങ്ങളായിട്ടുണ്ട്. നാല് മാസം കൊണ്ട് ഖതം പൂര്‍ത്തീകരിക്കലും ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തില്‍ ഒന്നിച്ചിരുന്ന് 100 കണക്കിന് ഖത്മുകള്‍ ഓതി തീര്‍ക്കലുമാണ് ദൗറത്തുല്‍ ഖുര്‍ആന്‍. മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന സംഗമത്തില്‍ ഉദ്‌ബോധന പ്രഭാഷണം, അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത്, ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന, ബുര്‍ദ്ദാ പാരായണം, നെക്കില്ലുത്ത് ഉസ്താദ് അനുസ്മരണം എന്നിവക്ക് സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ നേതാക്കള്‍ നേതൃത്വം നല്‍കും. സ്ഥിരാംഗങ്ങള്‍ക്ക് പുറമെ ഹാഫിളുകള്‍, അനാഥര്‍, മുതഅല്ലിമുകള്‍ ദൗറത്തുല്‍ ഖുര്‍ആനില്‍ കണ്ണികളാവും. വൈകുന്നേരം 5 മണിക്ക് മര്‍കസ് 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. എ.സി.കോയ മുസ്‌ലിയാര്‍, സി.പി.ഉബൈദ് സഖാഫി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, സമദ് സഖാഫി മായനാട്, ലത്തീഫ് സഖാഫി സംബന്ധിച്ചു.

Latest