Connect with us

National

പാമോലിന്‍ കേസില്‍ വി എസിന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകും

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ വി എസ് അച്യുതാനന്ദന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും എ എ പി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. കേരളാഹൗസില്‍ വി എസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. എ എ പിയില്‍ ചേരുന്നതിനുള്ള ക്ഷണം വി എസ് നേരത്തെ നിരസിച്ചതാണെന്നും രാഷ്ട്രീയകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. പാമോലിന്‍ കേസില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നും വി എസും വ്യക്തമാക്കി.

സുപ്രീം കോടതി മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം ആര്‍ സതീഷും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രശാന്ത് ഭൂഷണാണ് ഐസ്‌ക്രീം കേസ് അടക്കം വി എസിന്റെ നിയമ പോരാട്ടങ്ങളില്‍ പലതിനും കോടതിയില്‍ ഹാജരായിരുന്നത്.

വി എസിനെ അടുത്തിടെ പ്രശാന്ത് ഭൂഷണും കേജരിവാളും ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വി എസ് ഈ ക്ഷണം നിരസിക്കുകയായിരുന്നു. താന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റാണെന്നും തന്റെ നിലപാടുകളെക്കുറിച്ച് പഠിക്കാതെയാണ് കെജരിവാള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും വി എസ് പ്രതികരിച്ചിരുന്നു.

Latest