Connect with us

Gulf

ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

മസ്‌ക്കറ്റ്: ഒമാനിലെ ജല്‍ ബുആലിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. പട്ടാമ്പി സ്വദേശി ഗംഗാധരന്റെ മകന്‍ ഗാര്‍ഗില്‍, തൃശൂര്‍ ചാലക്കുടി സ്വദേശി രാധാകൃഷ്ണന്റെ മകന്‍ രജീഷ് എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി രഞ്ജിത്ത്, കൊല്ലം സ്വദേശി സുനില്‍, തൃശൂര്‍ സ്വദേശി വിജയന്‍ എന്നിവര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.