Connect with us

Ongoing News

ഏഷ്യാകപ്പ് ക്രിക്കറ്റ്: വീണ്ടും അഫ്രീദി; പാക്കിസ്ഥാന്‍ ഫൈനലില്‍

Published

|

Last Updated

മിര്‍പുര്‍: അഫ്രീദിക്ക് മുന്നില്‍ രക്ഷയില്ല. 25 പന്തില്‍ 7 സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 59 റണ്‍സ്. ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശ ജയം. ഇതോടെ, ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താവുകയും പാക്കിസ്ഥാന്‍ ശ്രീലങ്കയുമായി ഫൈനലിന് യോഗ്യത നേടുകയും ചെയ്തു. മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് 326 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍, ഇടക്ക് തകര്‍ച്ച നേരിട്ട പാക്കിസ്ഥാനെ അഫ്രീദി ലക്ഷ്യത്തിലേക്ക് ഉയര്‍ത്തിയതോടെ കഥമാറി. 49.5 ഓവറില്‍ 329 നേടി ജയം. ഇന്ത്യ-അഫ്ഗാന്‍ മത്സരം ഇന്ന്.
ഒരു പന്ത് പോലും എറിയാതെ എട്ട് റണ്‍സ് വിട്ടുകൊടുക്കുക. ആ നാണക്കേട് പാക്കിസ്ഥാന്‍ സ്പിന്നര്‍ അബ്ദുര്‍ റഹ്മാന്റെ പേരില്‍ കുറിക്കപ്പെട്ടു. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയാണ് തുടരെ മൂന്ന് നിയമവിരുദ്ധമായ പന്തെറിഞ്ഞ് റഹ്മാന്‍ സ്വയം നാണംകെട്ടത്. രണ്ട് ബീമര്‍ എറിഞ്ഞ റഹ്മാനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിയമപ്രകാരം അമ്പയര്‍ താക്കീത് ചെയ്തു. പാക് ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖുമായി ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍ ജൊഹാന്‍ ക്ലോയിറ്റ് ചര്‍ച്ച നടത്തി. മൂന്നാം അവസരത്തില്‍ റഹ്മാന്‍ നേരാംവണ്ണം എറിയുമെന്നായിരുന്നു ക്യാപ്റ്റന്റെ വിശ്വാസം. റൗണ്ട് ദ വിക്കറ്റ് ഗാര്‍ഡ് ചെയ്ത റഹ്മാന്‍ വീണ്ടും നിയമവിരുദ്ധമായ പന്തെറിഞ്ഞു. ഇതോടെ ബൗളറെ പിന്‍വലിച്ചു.

 

---- facebook comment plugin here -----

Latest