Connect with us

Gulf

കെട്ടിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കണം

Published

|

Last Updated

H.E Saeed Mohammed Al Tayer MD&CEO - DEWAദുബൈ: വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കെട്ടിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കണമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി(ദിവ) സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ ആവശ്യപ്പെട്ടു. ദുബൈ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമാണിത്. വൈദ്യുതിക്ക് പുനരുല്‍പാദക ഊര്‍ജ വഴികള്‍ തേടണമെന്നതാണ് ദുബൈ ഭരണകൂടത്തിന്റെ നയം. ഇത്തരത്തില്‍ കൂടുതലായി വരുന്ന വൈദ്യുതി “ദിവ”യുടെ ഗ്രിഡിലേക്ക് മാറ്റും.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി വേറെയും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വൈദ്യുതി വെള്ളം കണക്ഷന്‍ അതിവേഗം ലഭ്യമാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുമെന്നും സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest