Connect with us

Kerala

കൊല്ലം സീറ്റില്‍ ആര്‍.എസ്.പി ഒറ്റയ്ക്ക് മത്സരിക്കും; എന്‍ കെ പ്രേമചന്ദ്രന്‍ സ്ഥാനാര്‍ത്ഥി

Published

|

Last Updated

കൊല്ലം: കൊല്ലത്ത് ഒറ്റക്ക് മല്‍സരിക്കാന്‍ ആര്‍ എസ് പി തീരുമാനിച്ചു. ഒറ്റക്ക് മല്‍സരിക്കണമെന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചതായി എ എ അസീസ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം കെ പ്രേമചന്ദ്രന്‍ ആയിരിക്കും കൊല്ലത്ത് ആര്‍ എസ് പി സ്ഥാനാര്‍ത്ഥി. ആര്‍ എസ് പിയുടെ സ്വാധീനം കുറക്കാന്‍ സി പി എം ശ്രമിക്കുകയാണെന്ന് അസീസ് ആരോപിച്ചു. ലോക്‌സഭാ സീറ്റ് പിടിച്ചുവാങ്ങി. നിയമസഭാ സീറ്റ് വെട്ടിക്കുറച്ചു. ആര്‍ എസ് പിയുടെ അഭ്യര്‍ത്ഥനക്ക് സി പി എം പുല്ലുവില പോലും കല്‍പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് പിയുമായി ചര്‍ച്ചക്കുള്ള സാധ്യത തെളിഞ്ഞുവരികയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മുന്‍വിധികളില്ലാത്ത ചര്‍ച്ചക്ക തയ്യാറാണെന്ന് സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായും രമേശ് ചെന്നിത്തലയുമായും സുധീരന്‍ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം ആര്‍ എസ് പിയെ അനുനയിപ്പിക്കാന്‍ ഇടത് മുന്നണിയും ശ്രമങ്ങള്‍ തുടരുകയാണ്. വി എസ് അച്ചുതാനന്ദന്‍ ആര്‍ എസ് പി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും കടുത്ത തീരുമാനങ്ങളെടുക്കരുതെന്നും വി എസ് ആര്‍ എസ് പി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ആര്‍ എസ് പി വികാരപരമായി നിലപാടെടുക്കില്ലെന്നാണ് കരുതുന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കുള്ളില്‍ തീര്‍ക്കുക എന്നതാണ് എക്കാലത്തേയും ശൈലി. കോണ്‍ഗ്രസിനെയും ബി ജെ പിയേയും എതിര്‍ക്കുന്നതിന് നിര്‍ണായക സംഭാവനകളര്‍പ്പിച്ചിട്ടുള്ള ആര്‍ എസ് പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കില്ലെന്നാണ് കരുതുന്നതെന്നും പിണറായി വ്യക്തമാക്കി.

Latest