Connect with us

International

മലേഷ്യന്‍ വിമാനപകടം: നാല് പേര്‍ വ്യാജപാസ്‌പോര്‍ട്ടല്‍ യാത്ര ചെയ്തു

Published

|

Last Updated

ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നാല് പേര്‍ യാത്ര ചെയ്തത് കള്ള പാസ്‌പോര്‍ട്ടില്‍. മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രണ്ട് പേരും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രണ്ട് പേരും യാത്ര ചെയ്തതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ വിമാനം അട്ടിമറിച്ചതാകാമെന്ന സംശയം ബലപ്പെട്ടു.

ചൈന സതേണ്‍ എയര്‍ലൈന്‍സ് വഴിയാണ് ഇവര്‍ ടിക്കറ്റ് നേടിയത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം വിയറ്റ്‌നാം കടലിലെ തോച്ചു ഐലന്റില്‍ തകര്‍ന്നു വീണതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തിനെത്തിയവര്‍ക്ക് യാതൊരു അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതിനിടെ, മലേഷന്‍ വിമാനം കണ്ടെത്താന്‍ സഹായിക്കുന്നതിന് യു.എസ് വിദഗ്ധ സംഘത്തെ അയച്ചു. യുഎസ് ഗതാഗത സുരക്ഷാവിഭാഗം, ബോയിങ്, നാവികസേന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

ശനിയാഴ്ചയാണ് കോലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ എം എച്ച് 370 വിമാനം കാണാതായത്. പ്രാദേശിക സമയം പുലര്‍ച്ചെ 2.40ന് വിമാനത്തിന്റെ റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ചേതനാ കോലേക്കര്‍ (55), സ്വാനന്ദ് കൊലേക്കര്‍ (23), വിനോദ് കോലേക്കര്‍ (59), ചന്ദ്രിക ശര്‍മ (51), പ്രഹ്ലാദ ഷിര്‍സാത (44) എന്നിവരാണ് അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ മൂന്നു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

Latest