Connect with us

Kerala

വയനാടിന് പിന്നാലെ അട്ടപ്പാടിയിലും തീപിടുത്തം

Published

|

Last Updated

പാലക്കാട്: വയനാടിന് പിന്നാലെ അട്ടപ്പാടിയിലും കഴിഞ്ഞ ദിവസങ്ങളുലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന. അട്ടപ്പാടി, അഗളി, ഭവാനി വനമേഖലകളിലായി ഇതുവരെ നൂറ് ഹെക്ടറിലധികം വനമാണ് കത്തിനശിച്ചത്. ഓറേ സമയം എട്ടിടങ്ങളിലുണ്ടായ തീപിടുത്തമാണ് ആസൂത്രതമാണെന്ന സംശയത്തിന് കാരണം. വഴിയാത്രക്കാര്‍ കടന്നുപോവുന്ന റോഡ് വശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലോ സ്വകാര്യ ഭൂമിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലോ തീപിടുത്തം സാധാരണയാണ്. എന്നാണ് മലമുകളില്‍ നിന്നാണ് തീപിടുത്തം തുടങ്ങിയതെന്നതാണ് ആസൂത്രിതമെന്ന സംശയത്തിന് ബലം നല്‍കുന്നത്.

സംഭവത്തെ കുറിച്ച് മണ്ണാര്‍ക്കാട് ഡി എഫ് ഒ ത്യാഗരാദന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വനമേഖലയില്‍ ക്യാമ്പുകളൊരുക്കി 75 വനം വകുപ്പ് ജീവനക്കാരെ കാട്ടുതീയടക്കാന്‍ നിയോഗിച്ചതായി ഡി എഫ് ഒ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ നിരീക്ഷണമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Latest