Connect with us

Gulf

വ്യവസായത്തില്‍ വളരാന്‍ ഒമാന്‍

Published

|

Last Updated

Saih-Rawl-project (1)മസ്‌കത്ത്: രാജ്യത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ വ്യവസായ മേഖലയില്‍ നിര്‍ണായക കുതിപ്പുകള്‍. വ്യവസായ തുറമുഖങ്ങളും സ്വതന്ത്ര വ്യാപാര പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന വിവിധ പദ്ധതികളിലൂടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം വരികയും വിവിധ രാജ്യങ്ങളുമായുള്ള വ്യവസായ, വാണിജ്യ ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ നേടിയെടുത്ത വ്യവസായിക മുന്നേറ്റങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ പടവുകളെ സൂപിപ്പിക്കുന്നു.
സ്വദേശികള്‍ക്ക് യഥേഷ്ടം തൊഴിലവസരങ്ങള്‍ വിനിയോഗിച്ചും വിദേശി തൊഴില്‍ ശേഷിയെ ക്രിയാത്മകമായി ഉപഗോയിച്ചുമാണ് പദ്ധതികള്‍ വരുന്നത്. സൊഹാര്‍, ദുകം, സലാല പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ വരുന്നതും വികസിക്കുന്നതും. കഴിഞ്ഞ ദിവസം സൊഹാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ ആന്‍ഡ് ടി മൊഡുലാര്‍ ഫ്രാബ്രിക്കേഷന്‍ യാര്‍ഡ് രാജ്യത്തിന്റെ വളര്‍ച്ചക്കു കൂടി നിര്‍ണായകമായികുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. പ്രാദേശിക ഉത്പാദന മേഖല വികസിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചത്. അബുദാബി ഉമ്മു ലുലു ആന്‍ഡ് നാസര്‍ ഓയില്‍ ഫീല്‍ഡുമായി സഹകരിച്ചുള്ള എണ്ണയുത്പാദന മേഖലയിലെ പ്രവര്‍ത്തനത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാനാണ് കമ്പനി സജ്ജമായത്. സുപ്രധാനമായ ഓഫ്‌ഷോര്‍ പ്ലാറ്റ് ഫോം ഒരുക്കിയാണ് കമ്പനി ഹൈടെക് ഫ്രാബ്രിക്കേഷന്‍ ഓഫ് എന്‍ജിനീയറിംഗ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് ഓയില്‍ എന്‍ജിനീയറിംഗ് മേഖലയില്‍ ഒമാന്റെ പ്രധാന പദ്തികളിലൊന്നകൂടിയാകുമെന്ന് കമ്പനി അവകാശപ്പെട്ടു.
കയറ്റുമതി രംഗത്തും കമ്പനി ശ്രദ്ധ പതിപ്പിക്കുന്നു. സൊഹാര്‍ പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള വ്യവസായ പദ്ധതികളുടെ വികസനത്തിനുകൂടി വഴിവെക്കുന്നതാണ് പദ്ധതി. നിരവധി ഒമാനികള്‍ക്ക് കമ്പനിയില്‍ തൊഴിലവസരം നല്‍കുന്നതായി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഒമാനി യുവാക്കള്‍ക്ക് കൂടുതല്‍ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ സന്നദ്ധരാക്കുന്നതിനും പദ്ധതിയുണ്ട്.

 

 

Latest