Connect with us

Ongoing News

മോദിയുടെ പാപം വരാണസിയില്‍ കഴുകാനാകില്ല: ലാലു

Published

|

Last Updated

പാറ്റ്‌ന: പാപങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്ന തീര്‍ഥാടക കേന്ദ്രമാണെങ്കിലും നരേന്ദ്ര മോദിയുടെ പാപങ്ങള്‍ വരാണസില്‍ കഴുകിക്കളയാനാകില്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് മോദിക്കെതിരെ നേരത്തെ ലാലുപ്രസാദ് യാദവ് രംഗത്ത് വന്നിരുന്നു. മോദി മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ് ചെയ്യ്തതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ നിന്ന് മോദിക്ക് ഒളിച്ചോടാനാകില്ല. വരാണസിയില്‍ മോദി മത്സരിക്കുന്നതിനെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ലാലു തുറന്നടിച്ചത്.
രാജ്യത്തിന്റെ ഭാവി വര്‍ഗീയ വാദികളുടെ കരങ്ങളില്‍ സുരക്ഷിതമാകില്ല. തിരഞ്ഞെടുപ്പ് റാലിയില്‍ ആളെക്കൂട്ടാന്‍ പണം വിതരണം ചെയ്യുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും ലാലു പറഞ്ഞു.

Latest