Connect with us

National

ജസ്വന്ത്‌സിംഗ് ബി ജെ പിയില്‍ നിന്നും രാജിവെച്ചു; സ്വതന്ത്രനായി പത്രിക നല്‍കി

Published

|

Last Updated

ജയ്പൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ ജസ്വന്ത് സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയ ശേഷമാണ് രാജിവെച്ചത്. തന്റെ ജന്‍മനാടായ ബാര്‍മര്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ജസ്വന്ത് ബി ജെ പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പാര്‍ട്ടി നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാജി. ജസ്വന്തിന്റെ മകന്‍ മാനവേന്ദ്രസിംഗ് 2004ല്‍ ഈമണ്ഡലത്തെ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ സോണാറാം ചൗധരിക്കാണ് ബി ജെ പി ഇവിടെ സീറ്റ് നല്‍കിയത്.

കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധം, വിദേശം, സാമ്പത്തികം എന്നീ സുപ്രധാന വകുപ്പുകള്‍ ജസ്വന്ത് കൈകാര്യം ചെയ്തിട്ടുണ്ട്. പാര്‍ട്ടി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും സീറ്റ് നല്‍കാമെന്ന് അദ്വാനി പറഞ്ഞിരുന്നതായും ജസ്വന്ത് ഇന്ന് പറഞ്ഞിരുന്നു.