Connect with us

Eranakulam

സുപ്രീംകോടതിയുടെ അന്ത്യസാസനം: മഴവില്‍ റസ്‌റ്റോറന്റ് പൊളിച്ചുതുടങ്ങി

Published

|

Last Updated

ആലുവ: പെരിയാര്‍ തീരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെ ടി ഡി സിയുടെ മഴവില്‍ റസ്റ്റോറന്റ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പൊളിക്കല്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പാണ് റസ്റ്റോറന്റ് പൊളിക്കുന്നത്. റസ്റ്റോറന്റ് ഉടന്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കതിനാല്‍ കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍, കെ ടി ഡി സി ചെയര്‍മാന്‍ എന്നിവരോട് ഇന്നലെ നേരിട്ട് ഹാജരാവാനും കോടതി നിര്‍ദേശിച്ചിരുന്നു.

ആറു മാസം മുമ്പ് 2013 ജൂലൈ രണ്ടിനാണ് റസ്‌റ്റോറന്റ് പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് അനുസരിക്കാത്തനിനാല്‍ ഈ അടുത്ത് വീണ്ടും റസ്റ്റോറന്റ് പൊളിക്കാന്‍ കോടതി ഉത്തരവിട്ടു. വേണമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു.

പൂന്തോട്ടവും പാര്‍ക്കും നിര്‍മിക്കാനെന്ന പേരില്‍ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയ പ്രദേശത്ത് റസ്റ്റോറന്റ് ഉയര്‍ന്ന് പൊങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇത് പരിസ്ഥിതി മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തിയാണെന്ന് കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Latest