Connect with us

National

വിമാന പരിശോധന കര്‍ശനമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന പരിശോധന കര്‍ശനമാക്കി. തിരഞ്ഞെടുപ്പ് അടുക്കുകയും അമേരിക്ക ഇന്ത്യയുടെ വ്യോമയാന സുരക്ഷാ റേറ്റിംഗ് താഴ്ത്തുകയും ചെയ്ത സാഹചര്യത്തിലാണു പരിശോധന കര്‍ശനമാക്കിയത്.
വ്യോമയാന സുരക്ഷാരംഗത്ത് വീഴ്ചകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി ഇന്ത്യയുടെ വ്യോമയാനസുരക്ഷാറേറ്റിങ് കാറ്റഗറി രണ്ടായി തരംതാഴ്ത്തിയത്. വിമാനപരിശോധനയ്ക്ക് ആവശ്യത്തിന് പരിശോധകരില്ലെന്ന കാരണമാണ് മുഖ്യമായി അതോറിറ്റി ഉന്നയിച്ചത്. ഇത് അമേരിക്കയിലേക്കു കൂടുതല്‍ സര്‍വീസുകള്‍ പദ്ധതിയിട്ടിരുന്ന വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വി.ഐ.പികളെ സ്വകാര്യവിമാനത്തില്‍ രഹസ്യമായി കൊണ്ടുവരുന്നത് തടയാനും പരിശോധനകര്‍ശനമാക്കിയതിലുടെ അധിക്യതര്‍ ലക്ഷ്യമിടുന്നു.
വിശദ പരിശോധനയ്ക്കായി 25 മുതല്‍ 27 വരെ വിഷയങ്ങള്‍ അടങ്ങിയ ചെക്ക്‌ലിസ്റ്റ് ഡയറകട്‌റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു പരിശോധന.

---- facebook comment plugin here -----

Latest