Connect with us

Kerala

ജോസ് കെ മാണിയുടെ പത്രിക തള്ളിക്കാനുള്ള സി പി എം ഗൂഢാലോചന പൊളിഞ്ഞെന്ന് മാണി

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിക്കാന്‍ ഇടതു പക്ഷവും ബി ജെ പിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനായാണ് ജോസ് കെ മാണിക്കെതിരായ നീക്കമെന്ന് മന്ത്രി കെ എം മാണി. പത്രിക സ്വീകരിച്ചതോടെ ഗൂഢാലോചന പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാമനിര്‍ദേശ പത്രികയില്‍ അപകാതകളുണ്ടെന്ന് കാണിച്ച് എതിര്‍ പാര്‍ട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചിരുന്നു.പാര്‍ട്ടി ചെയര്‍മാന്‍ എന്ന പേരില്‍ കെ എം മാണി പത്രികയില്‍ ഒപ്പിട്ടതാണ് വിവാദത്തിന് കാരണമായത്. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയല്ലെന്നായിരുന്നു എതിര്‍ പാര്‍ട്ടിക്കാരുടെ ആക്ഷേപം. പിന്നീട് വിശദമായ പരിശോധനക്ക് ശേഷം പത്രിക സ്വീകരിക്കുകയായിരുന്നു. അതേസമയം കളക്ടര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പത്രിക സ്വീകരിച്ചതെന്നും കളക്ടര്‍ക്കെതിരെ പരാതി നല്‍കുമെന്നും എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു.