Connect with us

National

ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചു

Published

|

Last Updated

യുഎന്‍: രാജ്യത്തെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യസംഘടന (ഡബ്ലിയു എച്ച് ഒ) അംഗീകരിച്ചു. 1955ല്‍ തുടങ്ങിയ നിര്‍മാര്‍ജന യജ്ഞത്തിനുള്ള അംഗീകാരമാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് പോളിയോയുമായി ബന്ധപ്പെട്ട് ഒരു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ലിയു എച്ച് ഒ നിരീക്ഷിച്ചു. ബംഗ്ലദേശ്, തായ്‌ലന്റ്, ഭൂട്ടാന്‍, ഉത്തരകൊറിയ, ഇന്തോനേഷ്യ, മാലിദ്വീപ്, മ്യാന്‍മാര്‍ എന്നിവയാണ് പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ട മറ്റു രാജ്യങ്ങള്‍.