National
സാബിര്‍ അലിയുടെ അംഗത്വം ബി ജെ പി റദ്ദാക്കി
ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ കനത്ത പ്രതിഷേധത്തിനിടയില്‍ സാബിര്‍ അലിയുടെ അംഗത്വം ബി ജെ പി റദ്ദാക്കി. ഇന്നലെയാണ് സാബിര്‍ അലി ജെ ഡി യുവില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നത്. യാസിന്‍ ഭട്കലിന്റെ സുഹൃത്താണ് സാബിര്‍ അലിയെന്നാരോപിച്ച് ബി ജെ പിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. സാബിര്‍ അലിക്കുശേഷം ഇനി ദാവൂദ് ഇബ്രാഹിമിന് ആയിരിക്കും പാര്‍ട്ടി അംഗത്വം നല്‍കുകയെന്ന് പാര്‍ട്ടി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പാര്‍ട്ടിയെ കളിയാക്കി ട്വീറ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അടുത്തയാളായിരുന്നു സാബിര്‍ അലി. മോഡിയെ പുകഴ്ത്തി സംസാരിച്ചതിനാല്‍ ജെ ഡി യു പുറത്താക്കുകയായിരുന്നു സാബിര്‍ അലിയെ.
---- facebook comment plugin here -----