Connect with us

National

സിഖ് തീവ്രവാദി ഭുള്ളറുടെ വധശിക്ഷ ഇളവ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ഇളവ് ചെയ്തു. ദയാഹരജി തീര്‍പ്പാക്കുന്നതിനെ കാലതാമസവും ഭുള്ളറുടെ മാനസിക നിലയും പരിഗണിച്ചാണ് വധശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്. വധശിക്ഷ ജീവപര്യന്തമായാണ് കുറച്ചിരിക്കുന്നത്.

വീരപ്പന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെ 15 പേരുടെ വധശിക്ഷ ഇളവ് ചെയ്ത സാഹചര്യത്തില്‍ ഭുള്ളറുടെ ഭാര്യ നവനീത് കൗര്‍ ആണ് കോടതിയെ സമീപിച്ചത്. വധശിക്ഷ നടപ്പാക്കേണ്ടതില്ലെന്ന് നിലപാടാണ് കേന്ദ്രസര്‍ക്കാറും സ്വീകരിച്ചത്. ഭുള്ളര്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന വാദം കോടതി അംഗീകരിച്ചു.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്.

1993ല്‍ ഡല്‍ഹി യൂത്ത്‌കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനക്കേസ് പ്രതിയാണ് ഭുള്ളര്‍. 2003ലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. 2003ല്‍ തന്നെ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചിരുന്നെങ്കില്‍ 2011ലാണ് അന്നത്തെ രാഷ്ട്രപതിയായ പ്രതിഭാ പാട്ടില്‍ ദയാഹരജി തള്ളിയത്.

---- facebook comment plugin here -----

Latest