Connect with us

Ongoing News

മൊബൈല്‍ ടവറുകളുടെ വികിരണ പരിശോധന സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടു

Published

|

Last Updated

പത്തനംതിട്ട; സംസ്ഥാനത്ത് മൊബൈല്‍ ടവറുകളിലെ വികിരണ പരിശോധന പ്രഹസനമാകുന്നു.മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യരില്‍ അര്‍ബുദം, വന്ധ്യത, മസ്തിഷ്‌ക നാഡീ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുന്നുണ്ടെന്ന പഠനങ്ങളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തോടെ നടത്തിയ പരിശോധനകളാണ് അട്ടിമറിക്കപ്പെട്ടത്. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള ടെലികോം എന്‍ജിനീയറിംഗ് ആന്‍ഡ് റിസോഴ്‌സസ് മോനിട്ടറിംഗ് (ടേം) സെല്ലിനായിരുന്നു പരിശോധനാ ചുമതല. തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സമിതികളെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ പ്രഹസനമാകുകയായിരുന്നു. ഇതോടെ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണം അനുവദനീയമായ നിരക്കിനുള്ളിലാണെന്ന് ഉറപ്പാക്കുകയെന്ന നിയമം അട്ടിമറിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ഇതിന് പുറമെ മൊബൈല്‍ ഫോണുകളില്‍ നിന്ന് മനുഷ്യന് ഏല്‍ക്കുന്ന വികരണമായ ഇ എം ആറിന്റെ സര്‍ വാല്യു 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിയമം കൊണ്ടുവന്നിരുന്നെങ്കിലും ഇന്ത്യ, ചൈന നിര്‍മിത മൊബൈല്‍ ഫോണുകളില്‍ ഇത്് പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ടവറുകളില്‍ 20 വാട്ട്‌സിനു മുകളിലാണ് ഇപ്പോള്‍ വികിരണ പ്രസരണം നടക്കുന്നതെന്നും ഇത് പകുതിയായി കുറക്കണമെന്നും സംസ്ഥാന മോനിട്ടറിംഗ്് സമിതിക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിശോധന നഗരങ്ങളില്‍ മാത്രം ഒതുക്കുകയാണ് ചെയ്തത്. അതീവ പരിസ്ഥിതിലോല മേഖലകള്‍, വനമേഖലകള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ടവറുകളില്‍ വികിരണത്തിന്റെ തോത് നിയമം അനുശാസിക്കുന്നതിലും പതിന്മടങ്ങാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് കവറേജ് നല്‍കാനാണ് ഇത്തരത്തില്‍ തോത്് വര്‍ധിപ്പിക്കുന്നതെന്നാണ് ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ കമ്യൂനിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം നല്‍കുന്ന വിശദീകരണം. ഇത്തരത്തില്‍ ടവറില്‍ നിന്നുള്ള വികിരണം തേനീച്ച, അങ്ങാടിക്കുരുവികള്‍, കടന്നല്‍ തുടങ്ങിയ ജീവികളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്, അതേസമയം ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന ടെലികോം കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇലക്ട്രോ മാഗ്നറ്റിക് റേഡിയഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോവേവ് ഓവന്‍, ഇന്‍ഡക്ഷന്‍ സ്്റ്റൗ, വയര്‍ലെസ് സെറ്റുകള്‍ എന്നിവയും പരിശോധിക്കാന്‍ ഇതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.

Latest