Connect with us

National

നിതീഷ് കഠാര കൊലക്കേസ്: യാദവ് സഹോദരങ്ങളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നിതീഷ് കഠാര കൊലക്കേസില്‍ യാദവ് സഹോദരങ്ങളുടെ ജീവപര്യന്തം തടവ് ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ബി എസ് പി നേതാവ് ഡി പി യാദവിന്റെ മകന്‍ വികാസ് യാദവ്, മരുമകന്‍ വിഷാല്‍ യാദവ് എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ശരിവെച്ചത്. 2008ല്‍ വിചാരണക്കോടതിയാണ് ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ദുരഭിമാനക്കൊലയാണ് ഇതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഡി പി യാദവിന്റെ മകള്‍ ഭര്‍ട്ടിയുമായി മാനേജ്‌മെന്റ് ബിരുദധാരിയായ നിതീഷ് കഠാര ഡെയ്റ്റിംഗില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് നിതീഷിനെ കൊലപ്പെടുത്തിയത്. 2002ലായിരുന്നു സംഭവം. ഫാംഹൗസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഡീസലൊഴിച്ച് തീകൊളുത്തിക്കൊന്ന് മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Latest