Connect with us

International

റഷ്യയുമായുള്ള സഹകരണം നാറ്റോ അവസാനിപ്പിച്ചു

Published

|

Last Updated

ബ്രസ്സല്‍സ്: റഷ്യയുമായുള്ള സൈനികവും സൈനികേതരവുമായ എല്ലാ സഹകരണവും അവസാനിപ്പിക്കാന്‍ നാറ്റോ തീരുമാനിച്ചു. ക്രീമിയയെ ഉക്രൈനില്‍ നിന്ന് വേര്‍പ്പെടുത്തി റഷ്യയില്‍ ചേര്‍ത്ത നടപടിക്കെതിരെയാണ് തീരുമാനം. റഷ്യയുടെ നിലപാട് യൂറോപ്യന്‍ യൂണിയന് മൊത്തത്തില്‍ ഭീഷണിയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ അന്‍ഡേഴ്‌സ് ഫോഗ് റാസ്മുസന്‍ പറഞ്ഞു.

അതേസമയം, ഉക്രൈന് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ സഹായം നല്‍കാനും ബ്രസ്സല്‍സില്‍ ചേര്‍ന്ന നാറ്റോ വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.

Latest