Connect with us

Gulf

ഫെയ്‌സ്ബുക്ക് വോയ്‌സ് കാള്‍ തടയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ട്രാ

Published

|

Last Updated

അബുദാബി: ഫെയ്‌സ് ബുക്ക് വഴി വോയ്‌സ് കോള്‍ ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം ട്രാ(ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി) എടുത്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ ഗാനിം.
രാജ്യത്ത് ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപങ്ങളായ ഇത്തിസലാത്ത്, ഡു എന്നിവയുടെ പ്രതിനിധികളുമായി, ഫെയ്‌സ് ബുക്ക് വഴിയുള്ള ഫ്രീ വോയ്‌സ് കോള്‍ സേവനങ്ങളെക്കുറിച്ച് ട്രാ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
രാജ്യത്ത് നിലവിലുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോളിന്റെ നാലാം പതിപ്പിനു പകരം ക്രമേണ ആറാം പതിപ്പിലേക്ക് മാറാന്‍ ബന്ധപ്പെട്ടവര്‍ക്ക് ട്രാ നിര്‍ദേശം നല്‍കിയതായും ഗാനിം പറഞ്ഞു.
ആറാം പതിപ്പിലേക്ക് മാറുന്നതിനാവശ്യമായ രീതിയില്‍ നിലവിലുള്ള സംവിധാനം നവീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസിര്‍ ഗാനിം വ്യക്തമാക്കി.

 

Latest